ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യവിഹിതവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍. മുഖ്യമന്ത്രിയുമായും സംസ്ഥാന ഭക്ഷ്യമന്ത്രിയുമായും ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നിയമത്തിനകത്തുനിന്ന് ചെയ്യാവുന്നതെന്തും ചെയ്യും. എഫ്.സി.ഐയുടെ കേന്ദ്രപൂളില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റേഷന്‍ കടകളില്‍ ആവശ്യത്തിന് അരിയില്ലാത്ത സാഹചര്യം സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പ്രതികരണം.
ഭക്ഷ്യധാന്യ പ്രതിസന്ധിക്കിടെ ക്രിസ്മസ് കാലത്തെ സ്‌പെഷ്യല്‍ പഞ്ചസാര വിതരണവും മുടങ്ങി. സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തതാണ് പഞ്ചസാര വിതരണം പ്രതിസന്ധിയിലാക്കിയത് എന്നാണ് സൂചന.
എഫ്.സി.ഐ ഗോഡൗണുകളില്‍ ആവശ്യത്തിന് അരിയില്ലാത്തതും തൊഴിലാളികള്‍ നടത്തിവന്ന സമരവും പ്രതിസന്ധി രൂക്ഷമാക്കി. നവംബര്‍ മാസത്തെ റേഷന്‍ വിതരണംപോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
Share this Article
Related Topics