കോഴിക്കോട്: ദേശീയഗാനവിവാദത്തില്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷനായ സംവിധായകന്‍ കമലിന് പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ദേശീയഗാനവിവാദത്തില്‍ സംഘപരിവാറുകാര്‍ കമലിന്റെ വീട്ടിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനം, ഒരു പ്രശ്‌നത്തെ വര്‍ഗ്ഗീയവത്കരിച്ച് രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള ദുഷ്ടലാക്കോടെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കമലിന് സംഘപരിവാറിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വേണ്ട, സംഘപരിവാറിനെ എന്തെങ്കിലും ബോധ്യപ്പെടുത്തേണ്ട കാര്യം കമലിനുമില്ല. ഈ അസഹിഷ്ണുത ഇവിടെ നടത്താമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
പയ്യടിമേത്തലിലെ പുത്തൂര്‍ ദേശസേവിനി വായനശാലയില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വിവിധ പുരസ്‌കാരങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് യുവമോര്‍ച്ചയും മറ്റു സംഘപരിവാര്‍ സംഘടനകളും സംവിധായകന്‍ കമലിനെതിരെ തിരിഞ്ഞത്.
കൊടുങ്ങല്ലൂരിലെ കമലിന്റെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ സംഘപരിവാര്‍ സംഘടനകള്‍ കമലിന്റെ വീട്ടിന് മുന്നില്‍ ദേശീയഗാനം ആലപിച്ചു പ്രതിഷേധിച്ചിരുന്നു.