കൊച്ചി: മഹാരാജാസ് വരെ പൂര്‍ത്തിയായിട്ട് കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതുമൂലം മെട്രോ സർവ്വീസ് ആരംഭിക്കാൻ നിർദ്ദിഷ്ട സമയത്തേക്കാൾ മൂന്ന് മാസം കൂടുതൽ എടുത്താൽ കുഴപ്പമില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നിര്‍ദ്ദേശത്തിന് എം എല്‍ എ മാര്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചു.
കൊച്ചിയില്‍ കെഎംആര്‍എല്‍ ആസ്ഥാനത്ത് നടന്ന മെട്രോ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം വെച്ചത്. എന്നാല്‍ ആദ്യഘട്ട സര്‍വ്വീസ് പാലാരിവട്ടം വരെ മതിയെന്നാണ് ഡിഎംആര്‍സിയുടെ നിലപാട്.
2017 ഏപ്രില്‍ മാസത്തില്‍ മെട്രോയുടെ ആദ്യസര്‍വ്വീസ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണോ അതോ മഹാരാജാസ് വരെയാണോ എന്ന കാര്യത്തില്‍ ആശയക്കുവപ്പം നിലനിന്നിരുന്നു.
പാലാരിവട്ടം സ്‌റ്റേഷന് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് അഭിപ്രായം. ഈ അഭിപ്രായം പരിഗണിച്ചാണ് മൂന്ന് മാസം വൈകിയാലും ആദ്യ സര്‍വ്വീസ് മഹാരാജാസ് വരെ വേണമെന്ന നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.
എന്നാല്‍ 10 കിലോമീറ്റര്‍ ലക്ഷ്യംവെച്ചാണ് മിക്ക മെട്രോകളും ആദ്യ സര്‍വ്വീസ് നടത്തുന്നതെന്നും ആദ്യ ഘട്ടത്തില്‍ കുറഞ്ഞ ദൂരം വെക്കുന്നത് പിന്നീടുള്ള നിര്‍മ്മാണങ്ങളില്‍ അപാകതകള്‍ പരിഹരിക്കാനാണെന്നും ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
ആലുവ മുതല്‍ പാലാരിവട്ടം വരെ 12 കിലോമീറ്റര്‍ ആണ് ദൂരം. മഹാരാജാസ് വരെ നീട്ടുമ്പോള്‍ 20 കിലോമീറ്ററിലധികം വരും -ഇ.ശ്രീധരന്‍ വ്യക്തമാക്കി. അങ്ങിനെയെങ്കില്‍ പാലാരിവട്ടം സ്റ്റേഷന്‍ഇതേത്തുടര്‍ന്ന് പാലാരിവട്ടം വരെയാണ് ആദ്യഘട്ടമെങ്കില്‍ ഇവിടത്തെ സ്‌റ്റേഷന്‍ കൂടുതല്‍ വിപുലപ്പെടുത്തതിനെ കുറിച്ച് ആലോചിക്കാമെന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി മുന്നോട്ടു വെച്ചു.