കൊച്ചി: കൊച്ചി മെട്രോയുടെ പരിസരത്തെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം കുടുംബശ്രീയ്ക്ക് നല്‍കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
മെട്രോയുടെ ക്ലീനിംങ്, പാര്‍ക്കിങ്, ടിക്കറ്റ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ കീഴിലാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും കുടുംബശ്രീയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
തുടക്കത്തില്‍ മുന്നൂറോളം പേര്‍ക്ക് ഇത്തരത്തില്‍ ജോലി നല്‍കാനാകുമെന്നാണ് കരുതപ്പെടുന്നത്. മെട്രോ പൂര്‍ണ സജ്ജമാകുന്നതോടെ 1800 പേര്‍ക്കെങ്കിലും ജോലി നല്‍കാനാവും.
മെട്രോ നിര്‍മാണത്തിന്റെ പുരോഗതിയും അവലോകന യോഗം വിലയിരുത്തി. അടുത്ത വര്‍ഷം ഏപ്രിലിനുള്ളില്‍ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Share this Article
Related Topics