മല്ലപ്പള്ളി: കറന്‍സി പിന്‍വലിച്ച വിഷയത്തില്‍ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സഹകരണ സ്ഥാപനങ്ങളുടെ നടപടികള്‍ ഇന്നത്തെ നിലയില്‍ ശരിയായ രീതിയില്‍ത്തന്നെ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളി കുന്നന്താനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസ്തു രജിസ്‌ട്രേഷനിലെ അവ്യക്തത പരിഹരിക്കാന്‍ പുതിയ ഉത്തരവ്
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി രജിസ്‌ട്രേഷനിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ വ്യാഴാഴ്ച പുതിയ ഉത്തരവിറക്കുമെന്ന് മന്ത്രി പറഞ്ഞു. ബജറ്റിലെ മൂന്ന് ശതമാനമെന്ന നിര്‍ദ്ദേശം ഒഴിവാക്കി മുദ്രപ്പത്രവില ആയിരം രൂപയാക്കി നവംബര്‍ 13 ന് സര്‍ക്കാര്‍ ഉത്തരവ് വന്നിരുന്നു. എന്നാല്‍, രജിസ്‌ട്രേഷന്‍ ഫീസിന്റെ കാര്യം ഇതില്‍ പരാമര്‍ശിച്ചിരുന്നില്ല. പൊതുവിഭാഗത്തിനുള്ള രണ്ടു ശതമാനം നിരക്ക് കുടുംബ ഇടപാടുകള്‍ക്കും അധികൃതര്‍ ഈടാക്കിവരികയും ചെയ്തു.
മുദ്രപ്പത്രവില ആയിരം രൂപയും രജിസ്‌ട്രേഷന്‍ ഫീസ് ഒരു ശതമാനവുമായി വ്യക്തമാക്കുന്ന പുതിയ ഉത്തരവാകും ഇറങ്ങുക. ജില്ലാപഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷന്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിനും ഒപ്പമുണ്ടായിരുന്നു.
Share this Article
Related Topics