തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനധികൃത ഇടപാടുകള്‍ നടന്നതായി സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതി കണ്ടെത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് പ്രത്യേകിച്ചും 2016 ജനവരി മുതല്‍ സര്‍ക്കാരിന്റെ അവസാന ദിവസം വരെയുള്ള കാലയളവില്‍ എടുത്ത തീരുമാനങ്ങളും വിവാദ തീരുമാനങ്ങളുമാണ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ഉപസമിതി പരിശോധിച്ചത്.
സമിതി പ്രവര്‍ത്തനം തുടങ്ങിയിട്ട് ആറ് മാസം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ സമിതി പരിഗണിച്ചത് ഏകദേശം 900 ത്തോളം വിഷയങ്ങള്‍ സമിതി പരിഗണിച്ചു. വിവാദപരമായ ഉത്തരവുകളും, ഭൂമി കൈമാറ്റങ്ങളും ഇതര വിഭാഗത്തില്‍പ്പെട്ട മറ്റ് വിഷയങ്ങളടക്കമാണ് 900 ത്തോളം വിഷയങ്ങളാണ് സമിതിയുടെ പരിഗണനയില്‍ വന്നത്. ഇതില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ വിവാദമാകുന്നതും അതോടൊപ്പം തന്നെ ക്രമവിരുദ്ധമാകുന്നതുമായ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സമിതിയുടെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍.
അതുപോലെ ഭൂമി ഇടപാടുകളില്‍ വലിയ തോതില്‍ ചട്ടവിരുദ്ധമായ ക്രമകേടുകള്‍ നടന്നിട്ടുണ്ടെന്നതാണ് രണ്ടാമത്തെ കണ്ടെത്തല്‍. ഈ വിഷയങ്ങളില്‍ മൂന്ന് വിഭാഗത്തില്‍ ക്രമീകരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ക്രമവിരുദ്ധവും അതുപോലെ റദ്ദാക്കേണ്ടതുമാണ് ഒന്നാമത്തേതും ഏറ്റവും പ്രധാനമായിട്ടുള്ളതും. സര്‍ക്കാര്‍ പുന: പരിശോധിക്കേണ്ട നടപടിക്രമങ്ങളാണ് രണ്ടാമത്തേത്.
ഇതുപരിഗണിച്ച് സര്‍ക്കാരിന് അത് റദ്ദാക്കുകയോ അല്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാം. നല്ല ഉദ്ദേശത്തോടെ എടുത്ത തീരുമാനങ്ങളുണ്ട് എന്നാല്‍ അതിന്റെ നടപടി ക്രമങ്ങളിലെ വീഴ്ച പരിശോധിച്ച് നടപടിയെടുക്കും എന്നിങ്ങനെ മൂന്ന് വിഭാഗത്തില്‍ ക്രമികരിച്ച് കൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് ഡിസംബറില്‍ തന്നെ ക്യാബിനെറ്റില്‍ വയ്ക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയാണുള്ളതെന്നും എ.കെ ബാലന്‍ പറഞ്ഞു.
ക്രമക്കേടുകള്‍ കണ്ടെത്തിയ വിഷയങ്ങളില്‍ സ്വികരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തു വേണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ക്രമക്കേടെന്ന് സമിതി കണ്ടെത്തിയിട്ടുള്ള ഇടപാടുകളും ഉത്തരവുകളും പരിപൂര്‍ണമായി റദ്ദാക്കുമെന്നാണ് സമിതി അധ്യക്ഷന്‍ എ.കെ ബാലന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ 900 ത്തോളം ഇടപാടുകളില്‍ എത്ര ഇടപാടുകളാണ് ഇത്തരത്തിലുള്ളതെന്ന കാര്യം ബാലന്‍ വ്യക്തമാക്കിയില്ല.