ധനമന്ത്രിയോട് വ്യക്തിവിരോധം ഇല്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം/കൊല്ലം: ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ട്രഷറികളില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കപ്പെടാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകളെത്താന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സഹകരണ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷവുമായി യോജിച്ചുള്ള സമരം നിലവിലെ സാഹചര്യത്തില്‍ സാധ്യമാണെന്ന് കരുതുന്നില്ല. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഇനി എന്ത് യോജിപ്പാണ് ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ, സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ധനമന്ത്രിയോടുള്ള വ്യക്തി വിരോധംകൊണ്ടല്ല താന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്നും ചെന്നിത്തല കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Share this Article
Related Topics