തിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്.
ചെന്നിത്തലയ്ക്ക് അപ്രസക്തനാകുന്നതിന്റെ ജാള്യമാണെന്ന് തോമസ് ഐസക് പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നിത്തലയുടെ നിലപാട് ബിജെപിയുടേതാണെന്നും കേന്ദ്രത്തിനെതിരെ ഒന്നിച്ച് സമരം ചെയ്യാമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്തിനാണെന്ന മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ മൂലം സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കാതെ ധനമന്ത്രി തോമസ് ഐസക് റോഡ് ഷോ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Share this Article
Related Topics