ആലപ്പുഴ: കൊടൈക്കനാലിലേക്ക് ഉല്ലാസയാത്ര പോയ രണ്ടു മലയാള വിദ്യാര്‍ത്ഥികളെ ഹോട്ടല്‍ മുറിയില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ തിരുവമ്പാടി സ്വദേശി തോമസ് ചെറിയാന്‍ (21) കണിയാംകുളം സ്വദേശി വിപിന്‍ (26) എന്നിവരാണ് മരിച്ചത്.
കൊടൈക്കനാലിന് സമീപം വട്ടക്കനാലിലെ ഹോട്ടല്‍ മുറിയിലാണ് ഇവരെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്ത്രണ്ടംഗ സംഘമാണ് കൊടൈക്കനാലിലേക്ക് ഉല്ലാസയാത്ര പോയത്.
ഭക്ഷണം പാകം ചെയ്യുന്നതിനായി അടുപ്പ്കൂട്ടിയപ്പോള്‍ കല്‍ക്കരിയില്‍ നിന്ന് വിഷവാതകം ശ്വസിച്ചതാണ് അപകട കാരണമെന്നാണ് സൂചന.
Share this Article
Related Topics