തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നിരാഹാരം തുടരുന്നതിനിടെ നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്ത് നിന്ന് ആരും ചോദ്യങ്ങള്‍ ഉന്നയിച്ചില്ല.
തുടക്കത്തില്‍ മുദ്രാവാക്യം വിളിച്ചെങ്കിലും ചോദ്യോത്തരവേള അവര്‍ തടസ്സപ്പെടുത്തിയില്ല. പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് പ്രതിപക്ഷം സഭയിലേക്ക് വന്നത്. എം.എല്‍.എമാരുടെ നിരാഹാരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണമെന്ന് പി.സി.ജോര്‍ജ് സഭയില്‍ ആവശ്യപ്പെട്ടു.
നിയമസഭാ ഹാളിന്റെ കവാടത്തിലാണ് ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, കെ.എം ഷാജി, എന്‍ ഷംസുദീന്‍ എന്നിവര്‍ നിരാഹാരമിരിക്കുന്നത്.
Share this Article
Related Topics