തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഫീസ് കുത്തനേ കൂട്ടിയതില്‍ പ്രതിഷേധിച്ചുള്ള സമരം യു.ഡി.എഫ് ഏറ്റെടുത്തതോടെ മൂന്ന് എം.എല്‍.എമാര്‍ നിയമസഭാ ഹാളിന്റെ പ്രവേശന കവാടത്തില്‍ നിരാഹാരം തുടങ്ങി.
കോണ്‍ഗ്രസില്‍ നിന്ന് യുവ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരും കേരള കോണ്‍ഗ്രസ് ജേക്കബ് പ്രതിനിധി അനൂപ് ജേക്കബുമാണ് നിരാഹാരമിരിക്കുന്നത്. ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മുസ് ലിം ലീഗ് എം.എല്‍.എമാരായ കെ.എം ഷാജിയും എന്‍ ഷംസുദീനും അനുഭാവ സത്യാഗ്രഹവും തുടങ്ങി.
ബുധനാഴ്ച രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം സമരം ഏറ്റെടുത്ത് ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ബുധനാഴ്ച നിയമസഭ സമ്മേളിച്ചത് പ്രതിപക്ഷ ബഹളത്തോടെയായിരുന്നു.
പ്രതിപക്ഷ ബഹളത്തിനൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞപ്പോള്‍ ബാനര്‍ ഉയര്‍ത്തി പ്രകടനമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയ്ക്ക് പുറത്തേക്ക് വന്നത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം പ്രഖ്യാപിച്ചു.
യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതാവ് കെ.എം മാണിയും കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് പി.സി ജോര്‍ജു നിരാഹാര സമരം നടത്തുന്നവരെ സന്ദര്‍ശിച്ചു