തിരുവനന്തരപുരം: യൂത്ത് കോണ്‍ഗ്രസുകാര്‍ ചാനലുകാരോടപ്പം ആളെ വാടകക്കെടുത്താണ് തനിക്കെതിരെ കരിങ്കൊടി കാണിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആ പദത്തിന് യോജിച്ചതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പ്രസ്താവന പത്രക്കാരേയും യൂത്ത് കോണ്‍ഗ്രസിനെയും അപമാനിക്കലാണ്. തെരുവില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് വേറെയും പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയെന്നും ഇത് സഭാനടപടികളില്‍ നിന്ന് നീക്കം ചെയ്യാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ ഇത് നീക്കിയില്ലെങ്കില്‍ സഭാ നടപടിയുമായി പ്രതിപക്ഷം സഹകരിക്കില്ല.
സര്‍ക്കാരിന്റെ ഏകാധിപത്യ നടപടി ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിച്ച് കൊടുക്കില്ല. പിണറായി വിജയന്‍ പാര്‍ട്ടി കമ്മറ്റിയില്‍ സംസാരിക്കുന്ന പോലെ സഭയില്‍ സംസാരിച്ചാല്‍ അംഗീകരിച്ച് കൊടുക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചേര്‍ന്ന് വന്‍ കൊള്ള നടത്തിയിട്ട് പ്രതിപക്ഷം സഭയില്‍ ഇക്കാര്യം പറയുമ്പോള്‍ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Share this Article
Related Topics