കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന് കെ.കെ. ജോഷിയെയും വിജിലന്‍സ് ചോദ്യം ചെയ്തു. ബാങ്ക് ലോക്കര്‍ കാലിയായ സംഭവത്തില്‍ ഗീതയെയും ബാബുവിന്റെ സാമ്പത്തിക ഇടപാടുകള്‍ അറിയാന്‍ എല്‍.ഐ.സി. ഉദ്യോഗസ്ഥനായ ജോഷിയെയും വിജിലന്‍സ് ചോദ്യം ചെയ്തു.
ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വിജിലന്‍സ് പരിശോധിച്ചപ്പോള്‍ ബാങ്ക് ലോക്കറുകള്‍ കാലിയായി കണ്ടെത്തിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് റെയ്ഡിന് രണ്ടുമാസം മുമ്പ് ഗീത ലോക്കര്‍ കാലിയാക്കിയതായി കണ്ടെത്തി. തേനിയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ടും തമിഴ്നാട് രജിസ്ട്രേഷന് ഉദ്യോഗസ്ഥരോട് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിയായിരുന്നപ്പോള്‍ കെ. ബാബു ബാര്‍ ഉടമസ്ഥരുടെ കയ്യില്‍ നിന്ന് കോഴ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. ബാബുവിനെയും പരാതിയില്‍ ബിനാമിയെന്ന് വിശേഷിപ്പിക്കുന്ന വി.എസ്. ബാബുറാമിനെയും അവസാനഘട്ടത്തില്‍ ചോദ്യം ചെയ്യും.