കെ ബാബുവിന്റെ ശമ്പളത്തിന്റെ വിവരംതേടി വിജിലന്‍സിന്റെ കത്ത്


സാമ്പത്തിക സ്രോതസുകളും ആസ്തികളും തമ്മിലുള്ള വൈരുദ്ധ്യം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെ ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ തേടി നിയമസഭാ സെക്രട്ടറിക്ക് വിജിലന്‍സ് കത്ത് നല്‍കി. അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസുകളും ആസ്തികളും തമ്മിലുള്ള വൈരുദ്ധ്യം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിനും വിജിലന്‍സ് കത്ത് നല്‍കിയിട്ടുണ്ട്. ബാങ്ക് ലോക്കറുകള്‍ പെട്ടെന്ന് കാലിയാക്കിയതിനെപ്പറ്റി അദ്ദേഹത്തിന്റെ ഭാര്യയില്‍നിന്ന് വിശദീകരണം തേടുമെന്നും സൂചനയുണ്ട്.

മുന്‍ മന്ത്രി ബാബുവിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്ന ചിലരുടെ വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് ലോക്കറുകളും പരിശോധിച്ചുവെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. പരിശോധനയ്ക്ക് മുമ്പ് ലോക്കറുകള്‍ കാലിയാക്കിയിരുന്നുവെന്ന വിവരം പിന്നീട് ലഭിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram