കോഴിക്കോട്: ജെ.എന്‍.യുവിലൂടെ രാജ്യം ഏറ്റെടുത്ത 'ആസാദി' മുദ്രാവാക്യമുയര്‍ത്തി കോഴിക്കോടും ആവേശം ഉണര്‍ത്തി കനയ്യകുമാര്‍. എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സിലിനു മുന്നോടിയായി നടന്ന ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കനയ്യ 'ആസാദി' മുദ്രാക്യം ഉയര്‍ത്തി സദസ്സിനെ ആവേശം കൊള്ളിച്ചത്.
പശുവിന്റെ പേരില്‍ ജനങ്ങളെ ശിക്ഷിച്ചും വര്‍ഗീയ വികാരം ഉണര്‍ത്തിയും രാജ്യത്തെ വിദ്യാര്‍ത്ഥികളുടെയും ചെറുപ്പക്കാരുടെയും യഥാര്‍ത്ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ തിരിക്കുകയാണ് ഭരണംകൂടം ചെയ്യുന്നതെന്ന് കനയ്യ ആരോപിച്ചു. വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെടുന്നതുകൊണ്ടാണ് യുവാക്കള്‍ തെറ്റായ വഴി സ്വീകരിക്കുന്നതെന്നും കനയ്യ പറഞ്ഞു.
മോദിയും അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വ്യത്യാസം ഒരാള്‍ ഹിന്ദിയും മറ്റൊരാള്‍ ഇംഗ്ലീഷും സംസാരിക്കുന്നു എന്നത് മാത്രമാണെന്നും രണ്ടു പേരും പറയുന്നത് ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics