കൊച്ചി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ പാചകവാതക വിലയും കൂടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 21 രൂപയാണ് വര്‍ധിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 38 രൂപ കൂട്ടി.
കൊച്ചിയില്‍ സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വില ഇതോടെ 569.50 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വില 1057.50 രൂപയായി ഉയര്‍ന്നു. മെയ്മാസം ആദ്യവാരം സബ്സിഡി ഇല്ലാത്ത പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വില ചൊവ്വാഴ്ച വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയും ഡോളര്‍ - രൂപ വിനിമയ നിരക്കും കണക്കിലെടുത്താണ് വില വര്‍ധിപ്പിച്ചതെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു.
Share this Article
Related Topics