വിഎസ്സിനെ കാണാന്‍ പിണറായി കന്റോണ്‍മെന്റ് ഹൗസില്‍


1 min read
Read later
Print
Share

പതിനൊന്ന് മണിക്ക് വിഎസ് മാധ്യമങ്ങളെ കാണുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദര്‍ശനം

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി വി എസ് അച്യുതാനന്ദനെ കണ്ടു.

രാവിലെ 9.40 ഓടെയാണ് പിണറായി വി.എസ്സിനെ കാണാനെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിക്കൊപ്പം കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നു.

കഷ്ടിച്ച് അഞ്ച് മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. പതിനൊന്ന് മണിക്ക് വിഎസ് മാധ്യമങ്ങളെ കാണാനിരിക്കെയാണ് പിണറായിയുടെ മിന്നല്‍ സന്ദര്‍ശനം.

ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയായ ആളാണ് വിഎസ്. ഏറ്റവും പ്രായോഗിക അനുഭവസമ്പത്തുള്ള നേതാവാണ് വിഎസ്. അദ്ദേഹത്തില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക പ്രധാനമാണ്. അതുകൊണ്ട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് തന്നെ മനസ്സിലാക്കുന്നതിനായാണ് എത്തിയത് - പിണറായി പറഞ്ഞു.

അദ്ദേഹത്തില്‍ നിന്ന് പലകാര്യങ്ങളും പഠിക്കാനുണ്ട്‌. താനൊരു പുതുക്കക്കാരനെന്ന് പറയാവുന്ന ആളാണ്. വിഎസ്സില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുന്നത് ഭരണത്തില്‍ പ്രധാനമാണെന്നും പിണറായി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ആത്മീയ പ്രഭാഷകന്‍ അറസ്റ്റില്‍

Dec 6, 2015


mathrubhumi

1 min

വിവാദ പ്രസംഗം; സി.പി.എം നേതാവ് വി.പി.പി മുസ്തഫ ഖേദം പ്രകടിപ്പിച്ചു

Feb 24, 2019


mathrubhumi

8 min

സോളാര്‍ കേസിന്റെ നാള്‍വഴി

Sep 26, 2017