തിരുവനന്തപുരം: കടുത്ത ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് ആശ്വാസമായി മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് മഴ പെയ്യുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു.
മാലിദ്വീപിന് മുകളില്‍ ചക്രവാതം രൂപപ്പെട്ടതാണ് കേരളത്തില്‍ മഴ പെയ്യാന്‍ വഴി തുറന്നത്. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
മെയ് അഞ്ചിന് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മഴ പെയ്താല്‍ ചൂട് രണ്ട് ഡിഗ്രിയെങ്കിലും കുറയുമെന്നും കാലാവസ്ഥ വിദഗ്ദ്ധര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
Share this Article