തൃപ്പൂണിത്തുറ: ഉദയംപേരൂരില്‍ സി.പി.എം വിട്ടവര്‍ സി.പി.ഐയില്‍ ചേര്‍ന്നതിനെ ചൊല്ലി ഇരുപാര്‍ട്ടി നേതാക്കന്മാര്‍ തമ്മിലുള്ള വാക്‌പോര് തുടരുന്നു. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് തൃപ്പൂണിത്തുറ എം.എല്‍.എ എം.സ്വരാജ് ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടു. എങ്കിലും എന്റെ രാജ്വേട്ടാ ......എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ പച്ചക്കള്ളം പറയാന്‍ മടിയില്ലാത്ത ആളുകളാണ് ജില്ലയില്‍ സി പി ഐ യെ നയിക്കുന്നതെങ്കില്‍ ' ദേശീയ ജനാധിപത്യ വിപ്ലവം ' എറണാകുളം ജില്ലയില്‍ ഉടന്‍ നടക്കാനിടയുണ്ടെന്ന് സ്വരാജ് വിമര്‍ശിക്കുന്നു.
Share this Article
Related Topics