തിരുവനന്തപുരം: മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചത് വിവാദമായ സാഹചര്യത്തില്‍ നിയമസഭയില്‍ എം.സ്വരാജ് എം.എല്‍.എ വിശദീകരണം നല്‍കി. തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ വിവാദം മാത്രമാണിതെന്ന് സ്വരാജ് പറഞ്ഞു.
ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല ബൈബിള്‍ ഉദ്ധരിച്ച് സംസാരിച്ചത്. ബൈബിള്‍ ആഴത്തില്‍ പഠിക്കാത്തതുകൊണ്ടാണ് അതിന്റെ പേരില്‍ ചിലര്‍ തന്നെ വിമര്‍ശിക്കുന്നത്. പന്നികളേയും നായ്കളേയും കുറിച്ചല്ല മത്തായിയുടെ സുവിശേഷം. അനര്‍ഹര്‍ക്ക് അമൂല്യമായത് സമീപിക്കാനാകില്ലെന്നാണ് സുവിശേഷത്തിലുള്ളത്. ഏതെങ്കിലും അംഗത്തെ ഉദ്ദേശിച്ചല്ല പരാമര്‍ശം ഉദ്ധരിച്ചതെന്നും സ്വരാജ് പറഞ്ഞു.
വിശദീകരണത്തിന് മറുപടി പറയാന്‍ വി.ഡി സതീശന്‍ എഴുന്നേറ്റെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. ചട്ടപ്രകാരം അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
Share this Article
Related Topics