തൃക്കരിപ്പുർ: ശരത് യാദവ് നയിക്കുന്ന ലോക് താന്ത്രിക് ജനതാദള്‍ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ പി.കോരന്‍ മാസ്റ്റര്‍ (81) അന്തരിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തൃക്കരിപ്പുരിലെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം തൃക്കരിപ്പൂര്‍ കെ.എം.കെ സ്മാരക കലാ സമിതിയിലും തൃക്കരിപ്പൂര്‍ തങ്കയം മുഹമ്മദ് അബ്ദുറഹ്മാന്‍ വായനശാലയിലെയും പൊതുദര്‍ശനത്തിനു ശേഷം വൈകീട്ട് നാല് മണിക്ക് തങ്കയം സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
ഗ്രന്ഥാശാല സംഘം മുന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗമായിരുന്നു കോരന്‍ മാസ്റ്റര്‍. തൃക്കരിപ്പൂരിന്റെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഇദ്ദേഹം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാര്‍ മേഖലയിലെ കരുത്തുറ്റ നേതാവായിരുന്നു.
പി.കാര്‍ത്ത്യായനിയാണ് ഭാര്യ. മക്കള്‍: രാജേഷ് (അധ്യാപകന്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍), ഷീന (വി.ഇ.ഒ, തൃക്കരിപ്പൂര്‍), ഷീജ (വില്ലേജ് ഓഫീസ്, കയ്യാര്‍), പരേതയായ ശ്രീജ
മരുമക്കള്‍: ദീപ (അധ്യാപിക, ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെറുവത്തൂര്‍), രമേഷ് കുമാര്‍ (റിട്ട. എയര്‍ ഫോര്‍സ്) പരേതനായ സുധീര്‍ കുമാര്‍
Share this Article
Related Topics