തിരുവനന്തപുരം: പോലീസ് സ്‌റ്റേഷന്‍ തിരിച്ചറിയാന്‍ എന്തിനാണ് ഒരേ നിറത്തിലുള്ള പെയിന്റ് അടിക്കുന്നതെന്ന് വിജിലന്‍സ് കോടതിയുടെ ചോദ്യം. ഒരേ കമ്പനിയുടെ ഒരേ നിറത്തിലുള്ള പെയിന്റ് എല്ലാ പോലീസ് സ്‌റ്റേഷനിലും അടിക്കണമെന്ന ഉത്തരവിന്റെ പേരില്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പോലീസ് സ്‌റ്റേഷന് ഒരേ നിറം പെയിന്റ് എന്തിനാണ്, അങ്ങനെയെങ്കില്‍ ആദ്യം ഒരേ പെയിന്റ് അടിക്കേണ്ടത് റേഷന്‍ കടകള്‍ക്കല്ലേയെന്നും കോടതി ചോദിച്ചു
പെയിന്റ് വിവാദവുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായുള്ള ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. നിലവില്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ലോക്‌നാഥ് ബെഹ്‌റയോട് ഈ മാസം ഇരുപതിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് സ്‌റ്റേഷനുകളെ തിരിച്ചറിയാന്‍ നിറത്തിന്റെ ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. ടെന്‍ഡര്‍ നടപടികള്‍ പാലിക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു
പോലീസ് സ്‌റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിന്റ് ഉപയോഗിക്കണമെന്നായിരുന്നു പ്രത്യേക ഉത്തരവിറക്കിക്കൊണ്ട് ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടത്. പോലീസ് സ്‌റ്റേഷന്‍, സി.ഐ, ഡി.വൈ.എസ്.പി ഓഫീസ് എന്നിവടങ്ങളില്‍ ഓരേ കളര്‍ നല്‍കണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. കളര്‍ തെറ്റാതിരിക്കാനുള്ള കളര്‍കോഡും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉത്തരവ് പ്രകാരം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ അടക്കം ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതി നിര്‍ദേശ പ്രകാരം സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെയാണ് മുന്‍ പോലീസ് മേധാവിയുടെ വിവാദ ഉത്തരവുകള്‍ പുറത്ത് വന്നത്.
Share this Article
Related Topics