തിരുവനന്തപുരം: ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് നിയമനമെന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ഐപിഎസ് നിയമപ്രകാരം ലീവ് വേക്കന്‍സിയില്‍ ഒരാളെ ഒരു മാസത്തില്‍ കൂടുതല്‍ നിയമിക്കണമെങ്കില്‍ പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ബെഹ്‌റയുടെ നിയമനം സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ അനുമതി തേടുകയോ ഔദ്യോഗികമായി അറിയിക്കുകയോ പോലും ചെയ്തിട്ടില്ലെന്നാണ് രേഖകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ നിയമനം ചട്ടലംഘനമാകും.
2017 മാര്‍ച്ച് 31നാണ് ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി വിജിലന്‍സ് ഡയറക്ടറായി ബെഹ്‌റയെ നിയമിച്ചത്.
Share this Article
Related Topics