തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്ന ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നോട്ടീസ് അയയ്ക്കാനും ലോകായുക്ത ഫുള്‍ബെഞ്ച് ഉത്തരവിട്ടു.
മുന്‍ കേരള സര്‍വകലാശാല ജീവനക്കാരനായ ആര്‍.എസ്. ശശികുമാര്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഫുള്‍ബെഞ്ച് നടപടികളിലേക്ക് കടന്നത്.
അന്തരിച്ച എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍നിന്ന് ധനസഹായം അനുവദിച്ചതും മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ. കെ.കെ. രാമചന്ദ്രന്‍നായരുടെ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പണം അനുവദിച്ചതും അഴിമതിയാണെന്നും നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശശികുമാര്‍ പരാതി നല്‍കിയത്. ഇതിനുപുറമേ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയതും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlights: lokayukta notice against chief minister and ministers
Share this Article
Related Topics