കോഴിക്കോട്: ഇടതുമുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് എല്‍.ജെ.ഡി. ഇടതുമുന്നണിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ഉപാധിയും ധാരണയും അടിസ്ഥാനമാക്കിയില്ല എല്‍.ജെ.ഡി മുന്നണിയില്‍ പ്രവേശിച്ചതെന്നും, സീറ്റുകള്‍ സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം മുന്നണിയിലെത്തി പക്വതയോടെ കൈകാര്യം ചെയ്യുമെന്നും എം.വി. ശ്രേയാംസ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നാല് പാര്‍ട്ടികളെ കൂട്ടി ഉള്‍പ്പെടുത്തിയാണ് ഇടതുമുന്നണി വിപുലീകരിച്ചത്. എല്‍.ജെ.ഡി, ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയാണ് ഇടതുമുന്നണിയിലെത്തുന്ന പുതിയ പാര്‍ട്ടികള്‍.
Content Highlights: ljd welcomes ldf decision
Share this Article
Related Topics