തിരുവനന്തപുരം: രാജ്യത്ത് പൗരന്മാര്‍ ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. പൗരത്വ നിയമം പുനര്‍വിചാരണ ചെയ്യണം. ഉത്തരവാദിത്തപ്പെട്ടവര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നും കേരള ജനത ഒന്നിച്ചുനിന്ന് തെറ്റുതിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ തിരുവനന്തപുരത്ത് ലോക് താന്ത്രിക് ജനതാദള്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അനാവശ്യമായ ഒരു ഭീതി പരന്നിരിക്കുകയാണെന്നും, ഒരു ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള്‍ ജീവിക്കുന്നതെന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലാണ് ലോക് താന്ത്രിക് ജനതാദള്‍ ഉപവാസ സമരം നടത്തുന്നത്. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന ഉപവാസത്തില്‍ എല്‍.ജെ.ഡി. സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
Content Highlights: ljd protest against caa; adoor gopalakrishnan says citizens in india living in a fearful situation
Share this Article
Related Topics