കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് എല്‍.ജെ.ഡിയും സി.പി.എമ്മും ധാരണയിലെത്തി. ഇത്തവണ സീറ്റിന് വേണ്ടി വാശിപിടിക്കേണ്ടതില്ലെന്നും പകരം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുമ്പ് എല്‍.ഡി.എഫില്‍ ഉണ്ടായിരുന്നപ്പോള്‍ ലഭിച്ച എല്ലാ സീറ്റുകളും നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. മാത്രമല്ല തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റുകള്‍ നല്‍കാമെന്ന തരത്തിലും ധരണയായിട്ടുണ്ട്.
മുന്നണിയില്‍ സി.പി.എമ്മും സി.പി.ഐയും സീറ്റുകള്‍ പങ്കിട്ടെടുത്തതോടെ എല്‍.ജെ.ഡി തങ്ങളുടെ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സി.പി.എമ്മുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയത്.
വടകരയും കോഴിക്കോടും എല്‍.ജെ.ഡിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. എല്‍.ജെ.ഡി മുന്നണിയിലേക്ക് വന്നതോടെ വടകരയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ മണ്ഡലം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ പി.ജയരാജനെ സി.പി.എം സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കാനായിരുന്നു ധാരണയായത്. ഇതോടെയായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി യോഗവും കോഴിക്കോട് ചേരുന്നുണ്ട്
Share this Article
Related Topics