തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക, മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ. ഓള്‍ കേരള മദ്യപാന അനുകൂല സംഘടനയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ വ്യത്യസ്തമായ പ്രതിഷേധ ധര്‍ണ അരങ്ങേറിയത്.
മദ്യത്തെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുക, മദ്യപിച്ച് നടന്നുപോകുന്നവരെ ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യുന്നത് അവസാനിപ്പിക്കുക, മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കാതിരിക്കുക തുടങ്ങിയവയും ഇവരുടെ ആവശ്യങ്ങളാണ്.
മദ്യപാനികളോടുള്ള അവഗണന അവസാനിപ്പിക്കണം. മദ്യഷോപ്പ് ജീവനക്കാര്‍ കാണിക്കുന്ന ക്രൂരത ഒഴിവാക്കണം, ഒരോ പഞ്ചായത്തിലും ബീവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രണ്ടു പേരാണ് പ്ലക്കാർഡുകളുമായി ധർണയ്ക്കെത്തിയത്.
Content Highlights: liquor supporters conduct protest in secretariat thiruvananthapuram
Share this Article