തിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ മദ്യനയത്തില്‍ മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധിയിലും ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം.
മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസായി ഉയര്‍ത്തി. നേരത്തെ ഇത് 21 വയസായിരുന്നു. 23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് പ്രായപരിധി 21 വയസായി ഉയര്‍ത്തിയത്. അതേസമയം ബാറുകളുടെ പ്രവര്‍ത്തന സമയം അരമണിക്കൂര്‍ കുറച്ചു. നിലവില്‍ പന്ത്രണ്ടര മണിക്കൂര്‍ ആയിരുന്ന ബാറുകളുടെ പ്രവര്‍ത്തന സമയം 12 മണിക്കൂറായി ചുരുക്കി.
പുതിയ സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരിക്കും. ടൂറിസം മേഖലയില്‍ ബാറുകള്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Share this Article
Related Topics