തുറവൂര്‍ (ആലപ്പുഴ): സ്വയം ചിതയൊരുക്കിയശേഷം വയോധിക ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കോടംതുരുത്ത് മാളികത്തറ പത്മനാഭന്റെ ഭാര്യ ലീല(72)യാണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച പകല്‍ വീടിനരികില്‍ ഇഷ്ടിക പാകി വിറക് അടുക്കി ഇതിന് മീതെ പഴയ ജനല്‍ വച്ചാണ് ചിതയൊരുക്കിയത്. പ്രദേശവാസികള്‍ ചോദിച്ചപ്പോള്‍ വിറക് ഉണക്കാനാണ് എന്നാണിവര്‍ പറഞ്ഞത്. എന്നാല്‍, രാത്രി ഒമ്പതിന് തീ ആളിപ്പടരുന്നത് കണ്ട് അയല്‍വാസികളെത്തിയപ്പോഴാണ് പൊള്ളലേറ്റനിലയില്‍ ലീലാമണിയെ ചിതയ്ക്കരികിലുള്ള വാഴച്ചുവട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ചിതയില്‍ കിടന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും പൊള്ളലേറ്റപ്പോള്‍ ഇറങ്ങി ഓടിയതാകാമെന്നും സംശയിക്കുന്നു. ഉടന്‍തന്നെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുത്തിയതോട് പോലീസ് കേസെടുത്തു. മക്കള്‍: സജി, സാലി, പരേതനായ സതീശന്‍. മരുമക്കള്‍: സദു, രാജി.
Share this Article
Related Topics