തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നടക്കുന്നവര്‍ എന്ന പ്രചാരണമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുളയിലേ നുള്ളിക്കളയാന്‍ കൊതിച്ച ശത്രുക്കള്‍ നടത്തിയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അത്തരം പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് നാനാ ജാതി മതങ്ങളിലും പെട്ടവരും ജാതി-മത പരിഗണനകള്‍ ഇല്ലാത്തവരും ദൈവ വിശ്വാസികളും അല്ലാത്തവരുമായ ബഹുജനങ്ങള്‍ കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തില്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കുന്നത്. ശബരിമലയിലെ തീര്‍ത്ഥാടന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സഹായം നല്‍കുന്ന സംരംഭത്തിലും ഒരേ മനസ്സോടെ ഞങ്ങള്‍ക്ക് മുഴുകാന്‍ കഴിയുന്നത്, മതത്തിന്റെയോ ജാതിയുടെയോ പരിമിതികള്‍ക്കപ്പുറം മനുഷ്യനെ കാണാന്‍ കഴിയുന്നത് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
Share this Article
Related Topics