കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെതിരേ അഭിഭാഷകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് ഹൈക്കോടതി അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്. ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ കത്ത് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
അതിനിടെ, അഭിഭാഷകര്‍ക്കെതിരേ പോലീസും കേസെടുത്തിട്ടുണ്ട്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പത്ത് അഭിഭാഷകര്‍ക്കെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ മജിസ്‌ട്രേറ്റ് ദീപ മോഹന്‍ നേരത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് സി.ജെ.എം. പോലീസിന് കൈമാറിയത്.
കഴിഞ്ഞദിവസമാണ് വഞ്ചിയൂര്‍ കോടതിയില്‍ നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതോടെ ഒരു സംഘം അഭിഭാഷകര്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങുകയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കുകയും ചെയ്തു.
Content Highlights: lawyers protest against magistrate in vanchiyoor court; high court and police booked case
Share this Article
Related Topics