കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വിധി പ്രസ്താവമാണ് ഹൈക്കോടതിയില്‍ നടക്കുന്നത്. എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഏഴുപേരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതിയുടെ വിധിക്കെതിരെ സി ബി ഐയാണ് പുനപരിശോധനാ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ഉബൈദാണ് വിധി പ്രസ്താവിക്കുന്നത്.
202 പേജുള്ള വിധിന്യായം പൂര്‍ണമായും വായിച്ച ശേഷമേ റിപ്പോര്‍ട്ട് ചെയ്യാവൂ എന്നും കോടതി നിര്‍ദേശം നല്‍കി. അഞ്ചുമാസം മുമ്പ് വാദം പൂര്‍ത്തിയായ കേസ്, വിധി പറയാന്‍ മാറ്റി വച്ച ശേഷം ഊമക്കത്തുകള്‍ ലഭിച്ചതായും ജസ്റ്റിസ് ഉബൈദ് പറഞ്ഞു.
ലാവ്‌ലിന്‍ കേസില്‍ വിധി പുറത്തെത്തുമെന്ന് ഇന്ന് രാവിലെയാണ് വാര്‍ത്ത പുറത്തെത്തിയത്. വൈദ്യുത വകുപ്പ് മന്ത്രിയായിരിക്കെ, ചെങ്കുളം-പള്ളിവാസല്‍- പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവ്‌ലിനുമായി ഉണ്ടാക്കിയ 374 കോടിയുടെ കരാര്‍ സര്‍ക്കാരിനും വൈദ്യുത വകുപ്പിനും നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
Share this Article
Related Topics