ലാവലിന്‍ ; സി.ബി.ഐയുടെ വാദം ഇങ്ങനെ


2 min read
Read later
Print
Share

പിണറായിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ വലിയ ആരോപണമാണ് പിണറായി വിജയനെതിരെ ആരോപിച്ചിരുന്നത്.

ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാന്‍ ഒരുങ്ങുമ്പോള്‍ അത് ചരിത്രപരമാവുമെന്ന് തീര്‍ച്ച. കാരണം പിണറായി വിജയന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന് തന്റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഇത്ര മേല്‍ പഴികേള്‍ക്കേണ്ടി വന്നിട്ടുള്ള മറ്റൊരു സംഭവമുണ്ടായിട്ടില്ല എന്നത് കൊണ്ട് തന്നെ. പാര്‍ട്ടിയില്‍ ശക്തനായെങ്കിലും ഏറെ നാള്‍ പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ പോലും പിണറായി വിജയന് പ്രധാന തടസമായതും ലാവ്‌ലിന്‍ കുരുക്ക് തന്നെയായിരുന്നു.

പിണറായിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ വലിയ ആരോപണമാണ് പിണറായി വിജയനെതിരെ ആരോപിച്ചിരുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചെന്നുതായിരുന്നു. ഇടപാടിന് പിണറായി അമിത താല്‍പര്യം കാണിച്ചുവെന്നും കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയെ പ്രഅറിയിച്ചു.

ലാവലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞിരുന്നില്ല. ഇടപാടുമായി ബന്ധപ്പെട്ട് വൈദ്യുത ബോര്‍ഡിലെ ഉന്നത ജീവനക്കാര്‍ക്കുണ്ടായിരുന്ന എതിര്‍പ്പുകള്‍ സ്വാധീനം ഉപയോഗിച്ച് മറച്ചുവെച്ചെന്നും നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് കമ്പനിയുമായി ഉണ്ടാക്കിയതെന്നും സിബിഐ ആരോപിച്ചു.

ലാവലിന്‍ പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന ആശയം പിണറായിയുടേത് മാത്രമാണ്. ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കരാറുണ്ടാക്കുമ്പോള്‍ പൂര്‍ണ നവീകരണം ആവശ്യമില്ലെന്ന് പിണറായി വിജയന് ബോധ്യമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ അദ്ദേഹം കണ്ടിട്ടുണ്ട്. എന്നിട്ടും പൂര്‍ണ നവീകരണത്തിന് കരാറുണ്ടാക്കുകയായിരുന്നെന്നും ഇതിനു പിന്നില്‍ ഗൂഢാലോചന നടത്തിയെന്നും സിബിഐ ആരോപിച്ചു.

നിലനില്‍ക്കുന്ന കുറ്റങ്ങളും തെളിവുകളും സാക്ഷികളും സംബന്ധിച്ച കുറിപ്പ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിനോദ് റായി അടക്കമുള്ളവര്‍ കേസില്‍ സാക്ഷികളാണ്.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ. യുടെ കേസ്. 2013-ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം സി.ബി.ഐ. കോടതി കുറ്റവിമുക്തരാക്കി. അതിനെതിരെ സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതിയിലാണ് അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ ഒരുങ്ങുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ആയുഷ്മാന്‍ പദ്ധതി നടപ്പാക്കി; പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം- മന്ത്രി കെ.കെ. ശൈലജ

Jun 8, 2019


mathrubhumi

1 min

ഖനനം പൂര്‍ത്തിയായി, കോട്ടയില്‍നിന്ന് കിട്ടിയത് 35950 പീരങ്കിയുണ്ടകള്‍

Dec 21, 2015


mathrubhumi

1 min

ന്യൂനമര്‍ദ്ദം, കൊച്ചിയില്‍ നിന്ന് പോയ 150 ബോട്ടുകളേക്കുറിച്ച് വിവരങ്ങളില്ല

Oct 5, 2018