തിരുവനന്തപുരം: ലാവലിന്‍ കേസിന്റെ പേരില്‍ തന്നേയും പാര്‍ട്ടിയേയും നിരന്തരം വേട്ടയാടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിബിഐക്ക് മേലുള്ള രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ലാവലിന്‍ കേസ് ഉദയം ചെയ്തതെന്ന് പിണറായി വിജയന്‍ പറഞ്ഞു. വലിയ തോതിലുള്ള വേട്ടയാടലാണ് തനിക്ക് നേരെ ഉയര്‍ന്നുവന്നത്. എന്നെ മുന്‍ നിര്‍ത്തി സിപിഎമ്മിനെയും വേട്ടയാടി. കേരളത്തിലെ വികസ പദ്ധതികള്‍ ഊര്‍ജ്ജത്തോടെ മുന്നോട്ട് കൊണ്ടു പോകാന്‍ ഈ വിധി സഹായിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആക്രമണങ്ങള്‍ വന്ന സമയത്ത് കേന്ദ്ര കമ്മറ്റി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലാവലിന്‍ കേസില്‍ തനിക്കനുകൂലമായ വിധിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പിണറായി. സന്തോഷിക്കേണ്ട വേളയിലും മനസ്സില്‍ ദുഃഖമുണ്ടെന്ന് പറഞ്ഞാണ് പിണറായി വാര്‍ത്താ സമ്മേളനം തുടങ്ങിയത്.
പൊതുവില്‍ സന്തോഷത്തിന്റെതായ സന്ദര്‍ഭമെന്ന കരുതുന്ന വേളയിലും മനസ്സില്‍ വേദനിപ്പിക്കുന്ന ദുഖമുണ്ട്. കേസില്‍ സത്യം തെളിയിക്കാന്‍ തന്നോടൊപ്പം ഉണ്ടായിരുന്ന എം.കെ ദാമോദരന്‍ ഈ വേളയില്‍ ഒപ്പമില്ല എന്നതാണ്. ദാമോദരനെ ഓര്‍മിക്കാതെ ഇക്കാര്യത്തില്‍ ഒന്നും പരാമര്‍ശിക്കാനാവില്ല.
കേരളത്തിലെ വലിയൊരുഭാഗം ജനങ്ങളും സത്യം നേരത്തെ തിരിച്ചറിഞ്ഞതാണ്. പല നിഗൂഢ ശക്തികള്‍ക്കും വിധി വലിയ നിരാശ നല്‍കുന്നുണ്ട്. ലാവ്‌ലിന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കയായിരുന്നോ എന്നും കോടതി നേരത്തെ ചോദിച്ചിരുന്നു. സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കത്തോടെ നടത്തിയ കരുനീക്കങ്ങളാണ് വെളിവായതെന്നും പിണറായി പറഞ്ഞു.
Share this Article
Related Topics