ലാവലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി


1 min read
Read later
Print
Share

കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസില്‍ ഏഴാം പ്രതിയായ പിണറായി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് തന്നെയും ഒഴിവാക്കണം. കേസില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമാണ്. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിധി റദ്ദാക്കി തന്നെയും കേസില്‍ കുറ്റവിമുക്തനാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

പിണറായിക്കുപുറമേ ഊര്‍ജവകുപ്പിലെ മുന്‍സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിവിധി സിംഗിള്‍ബെഞ്ച് ശരിവെച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. കേസിലെ പ്രതികളെയെല്ലാം തിരുവനന്തപുരം സി.ബി.ഐ.കോടതി കുറ്റവിമുക്തരാക്കിയത് ചോദ്യംചെയ്ത് സി.ബി.ഐ നല്‍കിയ പുനഃപരിശോധനാഹര്‍ജിലായിരുന്നു ഹൈക്കോടതിയുടെ വിധി.

അതേസമയം, വൈദ്യുതിവകുപ്പിലെ മുന്‍ ഉദ്യോഗസ്ഥരായ കെ.ജി. രാജശേഖരന്‍ നായര്‍, ആര്‍. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. ഇവര്‍ യഥാക്രമം കേസില്‍ രണ്ടും മൂന്നും നാലും പ്രതികളാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'ജയ് ശ്രീറാം' ജപിക്കാനാവശ്യപ്പെട്ട് ക്രൂരമര്‍ദ്ദനത്തിനിരയാക്കി; വീഡിയോ പ്രചരിപ്പിച്ചു

Feb 7, 2018


mathrubhumi

1 min

പീസ് സ്‌കൂളിലെ വിവാദ പുസ്തകം: മൂന്നു പേര്‍ അറസ്റ്റില്‍

Dec 2, 2016


mathrubhumi

2 min

വി.എസും പിണറായിയും സമാനതകളില്ലാത്ത നേതാക്കള്‍- എം.പി പരമേശ്വരന് ഐസക്കിന്റെ മറുപടി

Nov 24, 2015