തിരുവനന്തപുരം: എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു പോലെയാണ് എന്ന് പ്രചരിപ്പിക്കുന്ന തത്വശാസ്ത്രത്തിനേറ്റ തിരിച്ചടിയാണ് ലാവ്‌ലിന് കേസ് വിധിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഇടതുപക്ഷം അഴിമതിക്കാരല്ലെന്ന് പുതിയ സംഭവത്തോടെ ദേശീയതലത്തില്‍ പ്രചരിക്കപ്പെടും. വിചാരണ കൂടാതെ കേസുകള്‍ അവസാനിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി ചില വിധി ന്യായങ്ങള്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിചാരണ ചെയ്യാന്‍ പോലുമുള്ള തെളിവുകള്‍ കണ്ടെത്താനായില്ല എന്നാണ് കോടതി കണ്ടെത്തിയതെന്നും കാനം പറഞ്ഞു.
ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കി റിവ്യൂ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ വിധിയില്‍ പ്രതികരിക്കുകയായിരുന്നു കാനം.
Share this Article
Related Topics