തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയന് നിരപരാധിത്വം തെളിയിക്കാന്‍ അവസരമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തരാക്കിയതിനെതിരെ സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിരപരാധിത്വം തെളിയിക്കാന്‍ മികച്ച അവസരമാണ് ഹര്‍ജിയിലൂടെ പിണറായിക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലാവലിന്‍ കേസില്‍ സിപിഎം ഉത്തരവാദിത്തത്തോടെ പ്രതികരിക്കണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ലാവലിന്‍ കേസിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചില്ല. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത് രാഷ്ട്രീയപ്രേരിതമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൗനം കൊണ്ടാണ് വിഎസ് മറുപടി നല്‍കിയത്.
Share this Article
Related Topics