കൊച്ചി: ലാവ്ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഫെബ്രുവരി രണ്ടാംവാരമാകും ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുക.
സിബിഐ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ന് ഹാജരാകാനാകില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ഹൈദരാബാദില്‍ മറ്റൊരു കേസുള്ളതിനാലാണ് അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ കെ.എം.നടരാജന്‍ ഹാജരാകാതിരുന്നത്.
പിണറായി വിജയന്റെ അഭിഭാഷകന്‍ എം.കെ. ദാമോദരന് എത്താനാകില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ വാദം തുടങ്ങാനായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളാണ് ദാമോദരന്‍ കാരണമായി പറഞ്ഞിരുന്നത്.
ഈ ആഴ്ച തുടര്‍ച്ചയായി വാദം കേള്‍ക്കാനായിരുന്നു കോടതി നേരത്തെ തീരുമാനിച്ചിരുന്നത്.
ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി അന്തിമ വാദത്തിനായി ജസ്റ്റിസ് പി.ഉബൈദിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. നേരത്ത ജസ്റ്റിസ് കമാല്‍ പാഷയുടെ പരിഗണയിലായിരുന്ന കേസ്, അവധിക്ക് ശേഷം ബെഞ്ച് മാറ്റം ഉണ്ടായതോടെയാണ് ജസ്റ്റിസ് പി.ഉബൈദിന്റെ പരിഗണനക്കെത്തിയത്.
Share this Article
Related Topics