കൊച്ചി: കേരളം ഉറ്റുനോക്കുന്ന ലാവലിന്‍ കേസില്‍ ജസ്റ്റിസ് പി. ഉബൈദ് വിധിപ്രസ്താവം ആരംഭിച്ചു.
വിധിപ്രസ്താവം മുഴുവനും തീരാതെ ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമങ്ങള്‍ക്ക് ജസ്റ്റിസ് ഉബൈദ് നിര്‍ദേശിച്ചിട്ടുണ്ട്.
സിബിഐ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ വാദം കഴിഞ്ഞ ശേഷം തനിക്ക് ചില ഊമക്കത്തുകള്‍ കിട്ടിയിരുന്നുവെന്ന് ജസ്റ്റിസ് ഉബൈദ് വെളിപ്പെടുത്തി. വിധിപ്രസ്താവം ആരംഭിക്കുന്നതിന് മുന്‍പായാണ് അദ്ദേഹം പറഞ്ഞത്.
202 പേജുള്ള വിധി പ്രസ്താവം ആണ് ജസ്റ്റിസ് ഉബൈദ് തയ്യാറാക്കിയിരിക്കുന്നത്. വിധി വായിച്ചു തുടങ്ങിയിട്ടുണ്ട്. വിധിപ്രസ്താവം താന്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിധി പുറത്തു വിടാന്‍ പാടൂള്ളൂവെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.
Share this Article
Related Topics