കൊച്ചി: ലാവലിന്‍ കേസില്‍ സിബിഐ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. നവംബര്‍ ഒമ്പതിലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകുന്നതിനാണ് കേസ് നീട്ടിവെച്ചത്.
ഒക്ടോബര്‍ 29ന് ശേഷം കേസ് പരിഗണിക്കണമെന്നാണ് സിബിഐ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ വാദം നടത്താന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നതിന് സമയം അനുവദിക്കണമെന്നും കേസ് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും കാണിച്ചാണ് കേസ് നീട്ടിവയ്ക്കാന്‍ സിബിഐ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോടതി കേസ് നവംബര്‍ ഒമ്പതിലേക്ക് മാറ്റിയത്. മുമ്പ് മൂന്ന് തവണ ഇതേ കാരണം ഉന്നയിച്ച് കേസ് നീട്ടാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു.
ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിയുടെ വിധിക്ക് എതിരെയായിരുന്നു സിബിഐ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ജൂണില്‍ കേസ് പരിഗണിക്കുന്നത് ഒരു മാസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹര്‍ജി നല്‍കിയിരുന്നു. പിന്നീട് നാലാമത്തെ തവണയാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത് മാറ്റുന്നത്.
Share this Article
Related Topics