കൊച്ചി: ലാവ്‌ലിന്‍ കേസ് തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ഒഴിവാക്കിയ നടപടിക്കെതിരെ സിബിഐ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുന്നതിനാണ് പരിഗണിക്കുന്നത്.
അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാദം മാറ്റിവെക്കാനുള്ള അപേക്ഷ പരിഗണിച്ച് കേസ് ഫെബ്രുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ എംകെ ദാമോദരനും അറിയിച്ചിരുന്നു.
നേരത്തെ ജസ്റ്റിസ് ബി കമാല്‍ പാഷയുടെ ബഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്. ക്രിസ്തുമസ് അവധിക്ക് ശേഷം ജഡ്ജിമാര്‍ പരിഗണിക്കുന്ന വിഷയങ്ങളില്‍ മാറ്റം വന്നതോടെയാണ് പുനഃപരിശോധനാ ഹരജി ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ചാണ് തിങ്കാളാഴ്ച പരിഗണിക്കുക.
Share this Article
Related Topics