കൊങ്കണിലെ മണ്ണിടിച്ചില്‍: ചില ട്രെയിനുകള്‍ റദ്ദാക്കി; തിങ്കളാഴ്ച രണ്ട് സ്‌പെഷ്യല്‍ സര്‍വീസുകളും


1 min read
Read later
Print
Share

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിങ്കളാഴ്ച രണ്ട് സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

കോഴിക്കോട്: കൊങ്കണ്‍ പാതയില്‍ മംഗളൂരുവിന് സമീപം പാളത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയും ഇതുവഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കി.

തിങ്കളാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍:-

12217 കൊച്ചുവേളി-ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്

56640 മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് പാസഞ്ചര്‍

10216 എറണാകുളം-മഡ്ഗാവ് എക്‌സ്പ്രസ്

22114 കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ്

19577 തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ്

22636 മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് എക്‌സ്പ്രസ്

22635-മഡ്ഗാവ്-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്


യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിങ്കളാഴ്ച രണ്ട് സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളി-പോര്‍ബന്തര്‍ എക്‌സ്പ്രസ് എന്നിവയാണ് പാസഞ്ചര്‍ ട്രെയിനുകളായി ഓടിക്കുക.

എറണാകുളം-അജ്മീര്‍ ട്രെയിന്‍ എറണാകുളത്തുനിന്ന് രാത്രി 8.25-ന് പുറപ്പെടും. മരുസാഗര്‍ എക്‌സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.

കൊച്ചുവേളി-പോര്‍ബന്തര്‍ പാസഞ്ചര്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. കൊച്ചുവേളി-പോര്‍ബന്തര്‍ എക്‌സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ടായിരിക്കും.

16512/16514 കണ്ണൂര്‍-കാര്‍വാര്‍-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് ,12134 മംഗളൂരു ജംങ്ഷന്‍-മുംബൈ സിഎസ്ടി എക്‌സ്പ്രസ് ,12977 എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് എന്നിവ ഞായറാഴ്ച സര്‍വ്വീസ് റദ്ദാക്കിയിരുന്നു. എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസും തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസും ഞായറാഴ്ച ഈറോഡ് വഴി തിരിച്ചുവിടുകയും ചെയ്തു.

Content Highlights: landslide in konkan railway route; several trains cancelled on august 26 monday

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കാരുണ്യ പദ്ധതി: ബദല്‍ ക്രമീകരണത്തിന് ഉത്തരവിറക്കി; സൗജന്യ ചികിത്സ മാര്‍ച്ച് 31 വരെ നീട്ടി

Jul 9, 2019


mathrubhumi

2 min

കരട് ഡാറ്റാ ബാങ്ക് പരിശോധിക്കാതെ നിലം നികത്താന്‍ അനുമതി നല്‍കരുത് - കോടതി

Dec 16, 2015


mathrubhumi

1 min

നികുതി വെട്ടിപ്പ് കേസ്: സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം; ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

Dec 31, 2019