കോഴിക്കോട്: കൊങ്കണ്‍ റൂട്ടില്‍ മംഗളൂരുവിന് സമീപം പാളത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഞായറാഴ്ച ഇതുവഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍:-
12224 എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്‌സ്പ്രസ്
12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്പ്രസ്
16345 ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്
22150 പൂണെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
16339 മുംബൈ സിഎസ്ടി-നാഗര്‍കോവില്‍ എക്‌സ്പ്രസ്
22149 എറണാകുളം-പൂണെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (ചൊവ്വാഴ്ച റദ്ദാക്കി)
ഞായറാഴ്ച ഈറോഡ് വഴി തിരിച്ചുവിട്ട ട്രെയിനുകള്‍:-
12617 എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്( ഈറോഡ് വഴി)
16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (ഈറോഡ് വഴി)
16337 ഓഖ-എറണാകുളം എക്‌സ്പ്രസ്, 22653 തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ ശനിയാഴ്ച റദ്ദാക്കിയിരുന്നു. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്ന് യാത്രതിരിച്ച പല ട്രെയിനുകളും ശനിയാഴ്ച വഴിതിരിച്ചുവിടുകയും ചെയ്തു.
മംഗളൂരുവിന് സമീപം പടീല്‍-കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് പാളത്തില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മണ്ണുനീക്കി പാളത്തിലെ തടസം നീക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.
Content Highlights: landslide in konkan railway route; few trains cancelled and mangala,netravathi express diverted on sunday