മാവേലിക്കര: വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരനെ തീകൊളുത്തി കൊന്നകേസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പ് അനാസ്ഥകാട്ടുന്നതായി ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സംഭവത്തിനുശേഷം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സൗമ്യയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വാസിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം നടക്കുമ്പോള്‍ കുറ്റവാളിയായ അജാസിനെ കൂടാതെ മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും പരാതിയില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പോലീസ് സേനയ്ക്കുണ്ടായ അപമാനം മറച്ചുവക്കുന്നതിനായി അന്വഷണം വഴിതിരിച്ചുവിടാനുള്ള ഗൂഡനീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സൗമ്യയുടെ കുടുംബ ത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റടുക്കണം. കൊലപാതകത്തിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി മണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍, യുവമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറി ഹരീഷ് കാട്ടൂര്‍,ജില്ലാ സെക്രട്ടറി ജി. ശ്യംകൃഷ്ണന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Content Highlights: Kummanam rajasekharan, Soumya murder case
Share this Article
Related Topics