തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായത് പരാജയ ഭീതി മൂലമാണെന്ന് കുമ്മനം രാജശേഖരന്‍. അമേഠിയില്‍ ചുവട് പിഴയ്ക്കുമെന്ന് മനസിലായത് കൊണ്ടാണ് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയതെന്നും കുമ്മനം ആരോപിച്ചു.
"ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി. അതു കൊണ്ടാണ് ബിജെപിയുമായി നേര്‍ക്ക് നേര്‍ പോരാടുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി വയനാട് തെരെഞ്ഞെടുത്തത്. അമേഠിയില്‍ ചുവട് പിഴയ്ക്കുമെന്ന് മനസിലായത് കൊണ്ടാണ് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയത്. സിപിഎം പ്രവര്‍ത്തകരുടെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് രാഹുല്‍ കേരളം തെരെഞ്ഞെടുത്തത്. രാഹുല്‍ എത്തിയതോടെ കേരളത്തിലെ സിപിഎം സനാഥരായിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് അവസരം കൈവന്നിരിക്കുകയാണ്", കുമ്മനം രാജശേഖരൻ പറഞ്ഞു.
സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ഥി മത്സരിക്കാന്‍ എത്തിയ സ്ഥിതിക്ക് ഇടത് മുന്നണി സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
content highlights: Kummanam Rajasekharan on Rahulgandhi Wayanad candidate-ship
Share this Article
Related Topics