തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യു ഡി എഫ് എം പി എന്‍ കെ പ്രേമചന്ദ്രന്‍ കൊണ്ടുവന്ന സ്വകാര്യ ബില്ലിനെ പിന്തുണച്ച് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍. ബില്ലില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അതിലെ താല്‍പര്യം ശബരിമലയ്ക്ക് വിരുദ്ധമല്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
ബില്ല് ശബരിമല വിഷയത്തിലെ ബി ജെ പി നിലപാട് തന്നെയാണ്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിത്തന്നെയാണ് ബി ജെ പി പ്രക്ഷോഭങ്ങള്‍ നടത്തിയതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള തല്‍സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പ്രേമചന്ദ്രന്റെ ബില്ല്. ശബരിമല ശ്രീധര്‍മശാസ്താ ടെമ്പിള്‍(സ്‌പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019 എന്നാണ് ബില്ലിന്റെ പേര്.
യുവതീപ്രവേശനത്തിലൂടെ ശബരിമലയിലുണ്ടായിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ ലംഘനം തടഞ്ഞ് തത്‌സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യണമെന്നാണ് ബില്ലിലെ ഉള്ളടക്കം. പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്. എന്‍ കെ പ്രേമചന്ദ്രന്‍ കൊണ്ടുവന്ന സ്വകാര്യ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി. വ്യക്തമാക്കിയിട്ടുണ്ട്.
content highlights: kummanam rajasekahran on nk premachandran's private bill on sabarimala
Share this Article
Related Topics