തിരുവനന്തപുരം: കുടുംബശ്രീ സംഘടിപ്പിച്ച 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരത്തില്‍ മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ പി.പി. രതീഷിന് പുരസ്‌കാരം.
പ്രായാധിക്യം വകവയ്ക്കാതെ തൊഴിലിലേര്‍പ്പെട്ട് അധ്വാനത്തിന്റെ മഹത്വം വെളിവാക്കിയ ഫോട്ടോയാണ് രതീഷിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. ഒന്നാം സ്ഥാനത്തിന് 20000 രൂപയാണ് ക്യാഷ് അവാര്‍ഡ്.
മത്സരത്തില്‍ മലപ്പുറം വേങ്ങര സ്വദേശി ഇ. റിയാസ്, കാസര്‍കോട് ഉദുമ ഞെക്ലി സ്വദേശി ദീപേഷ് പുതിയപുരയില്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഭൂമിയോളം താഴ്ന്ന്... വെള്ളം തേടി അലഞ്ഞുനടന്ന സ്ത്രീകള്‍ ഇപ്പോള്‍ വെള്ളത്തിനായ് ഭൂമിക്കടിയിലും തിരയുകയാണ്. പെണ്‍കൂട്ടായ്മയിലാണ് 20 അടിയോളം താഴ്ചയുള്ള ഈ കിണറിന്റെ നിര്‍മാണം. മുന്‍പന്തിയിലാകട്ടെ അറുപതുവയസ്സുകാരി വള്ളിയമ്മ. മനസ്സുറപ്പും ആത്മവിശ്വാസവും മാത്രമായി ഇറങ്ങിത്തിരിച്ചവര്‍ കിണറില്‍ വെള്ളം കണ്ടതിന്റെ സന്തോഷം പങ്കുവെക്കുന്നു. പാലക്കാട് പുതുനഗരത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
മംഗളം ദിനപ്പത്രം മുന്‍ ഫോട്ടോ എഡിറ്റര്‍ ബി.എസ്. പ്രസന്നന്‍, ഏഷ്യാവില്‍ന്യൂസ് പ്രൊഡക്ഷന്‍ ഹെഡ് ഷിജു ബഷീര്‍, സി-ഡിറ്റ് ഫാക്കല്‍റ്റിയും ഫോട്ടോ ജേണലിസ്റ്റുമായ യു.എസ്. രാഖി, കുടുംബശ്രീ അക്കൗണ്ട്‌സ് ഓഫീസര്‍ എം. രജനി എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Content Highlights: kudumbashree photography contest, mathrubhumi photographer pp ratheesh got first prize