തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരെ ഇന്നും പ്രതിഷേധം. കെഎസ്.യു പ്രവർത്തകരാണ് യദ്യൂരപ്പയ്ക്കെതിരെ പ്രതിഷേധിച്ചത്. കണ്ണൂരിലേക്ക് പുറപ്പെടാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു വിമാനത്താവളത്തിനു പുറത്ത് ഇവര്‍ പ്രതിഷേധവുമായെത്തിയത്.
ഇവര്‍ യെദ്യൂരപ്പയ്ക്കു നേരെ കരിങ്കൊടി വീശി. യെദ്യൂരപ്പയുടെ വാഹനവ്യൂഹത്തിനു മുമ്പിലേക്ക് പ്രതിഷേധക്കാര്‍ ചാടിവീഴുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
പൗരത്വനിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ മുഴക്കി.
യെദ്യൂരപ്പയ്ക്കെതിരെ തിങ്കളാഴ്ചയും തിരുവനന്തപുരത്ത് പ്രതിഷേധം നടന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകരാണ് ഇന്നലെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. തുടർന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
content highlights: ksu stages protest against bs Yediyurappa at thiruvananthapuram airport
Share this Article
Related Topics