To advertise here, Contact Us



അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടും; ആലപ്പുഴയിലെ തോല്‍വി പഠിക്കാന്‍ പ്രത്യേക സമിതി


1 min read
Read later
Print
Share

ആലപ്പുഴയിലെ തോല്‍വി പഠിക്കാനും പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു

തിരുവനന്തപുരം: ഫെയ്‌സ്ബുക്കിലൂടെ മോദി അനുകൂല പരാമര്‍ശം നടത്തിയ എ.പി.അബ്ദുള്ളക്കുട്ടിയോട് പാര്‍ട്ടി വിശദീകരണം തേടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവം പ്രത്യേക കമ്മിറ്റി അന്വേഷിക്കും. കണ്ണൂര്‍ ഡിസിസിയാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്.

To advertise here, Contact Us

ആലപ്പുഴയിലെ തോല്‍വി പഠിക്കാനും പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് ആലപ്പുഴ. അവിടെ തോല്‍ക്കാനുണ്ടായ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല പ്രശ്‌നത്തില്‍ യുഡിഎഫിന്റെ നിലപാട് ജനങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചു എന്നതിന് തെളിവാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം.

അക്രമ രാഷ്ട്രീയം ഉയര്‍ത്തിക്കാണിച്ചതും കേരളത്തിലെ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും ഞങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Content Highlights:KPCC-APAbdullakutty-Mullappally ramachandran

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Obituary

1 min

ചരമം - കുറ്റിയില്‍ കറപ്പന്‍

Sep 21, 2021


mathrubhumi

1 min

കടന്നാക്രമണം കടുത്തു; ‘പപ്പു’ വിളിയിൽ കുഴങ്ങി സി.പി.എം

Apr 2, 2019


mathrubhumi

1 min

അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

Dec 19, 2018


mathrubhumi

1 min

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

Apr 25, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us